ആഗോള വല്‍കരണം നിന്ദ്യമല്ല. അതു തടയാന്‍ പറ്റുന്നതല്ല. അത് കാലത്തിന്റെ പരിണാമമാണ് നമ്മളെല്ലാം അതിന്റെ ഗുണഭോക്താക്കളാണ് ലോകതിന്റെ ഒരു കോണില്‍ നടക്കുന്നതെന്തും മറ്റുള്ളവര്‍ക്ക് കാണാനും അറിയാനും സാധിക്കുന്ന ഇക്കാലത്ത് ആഗോളീകരണം എന്നത് നമ്മളറിയാതെതന്നെ സംഭവിക്കുന്ന കാലത്തിന്റെ സ്വാഭാവിക പരിണാമമാണ്. അല്ലെങ്കില്‍ തന്നെ വസുധൈവ കുടുംബകം എന്നത് നമ്മുടെ ഒരു ഉദാത്തമായ വളരെ മുന്‍പേതന്നെയുള്ള സങ്കല്‍പ്പമാണല്ലോ. ലോകമേ തറവാട് എന്നത് നമുക്ക് പ്രിയപ്പെട്ട സങ്കല്‍പ്പമാണല്ലോ. ആഗോളവല്‍ക്കരണം എന്നത് അതിന്റെ വാണിജ്യപരമായ ചൂഷണം മാറ്റിനിര്‍ത്തിയാല്‍ സാങ്കല്പികമായി ഇതിനോട് അടുത്ത് നില്‍ക്കുന്ന ഒന്നാണ്.
No comments:
Post a Comment