Sunday, June 1, 2008
തോന്ന്യേപോലെ കാട്ടാമോ?
ചിരിക്കാന്‍ തോന്നുമ്പോള്‍ ചിരിക്കുക, കരയാന്‍ തോന്നുമ്പോള്‍ കരയുക, ദ്യേഷ്യപ്പെടാന്‍ തോനുമ്പോള്‍ ദ്യേഷ്യപ്പെടുക, സ്നേഹിക്കന്‍ തോനുമ്പോള്‍ സ്നേഹിക്കുക... അങ്ങിനെ നമ്മുക്കു തോന്നുന്നതെല്ലാം ചെയ്യുക. വികാരങ്ങള്‍ അടക്കിവയ്ക്കാനുള്ളതല്ല അത് പ്രകടിപ്പിക്കാനുള്ളതാണ്. അതാണ് ശരി. അതിലൂടെയാണ് ഒരാളുടെ വ്യക്തിത്വം വികസിക്കുന്നത് എന്ന ധാരണ നമ്മുടെ ദ്ര്ശ്യ ശ്രാവ്യ മാധ്യമങ്ങളിലൂടെ സമൂഹത്തില്‍ അറിഞോ അറിയാതെയോ വ്യാപകമായി പ്രചരിക്കപ്പെടുന്നു. വികാരങ്ങളെ അടക്കിനിര്‍ത്താതെ തുറന്ന് പ്രകടിപ്പിക്കാന്‍ പരിശീലിക്കപ്പെടുന്നവര്‍ക്ക് ആഗ്രഹങ്ങളെ നിയന്ത്രിക്കാന്‍ സാധിക്കുമോ. ആഗ്രഹിക്കുന്നതെന്തും ഏതു വിധേനയും കൈപിടിയിലൊതുക്കന്‍ വെമ്പുന്ന വ്യക്തികള്‍ സമൂഹത്തിനൊരു ശാപമായി മാറുന്നു. അതാണ് നാം ഇപ്പോള്‍ ആസാമിമാരിലൂടെ കണ്ടുകൊണ്ടിരിക്കുന്നത്. പുതുതലമുറ ആ വഴിക്കുതിരിയാതിരിക്കന്‍ ശ്രദ്ധിക്കേണ്ടത് നമ്മുടെ കടമയാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment