Sunday, August 3, 2008

മൂന്നു ശ്ലോകങ്ങള്‍

ആപത്തു കാലത്ത് എന്തുവേണം
അംബതന്‍ പാദത്തെ ഓര്‍ത്തിടേണം
അംബതന്‍ പാദത്തെ ഓര്‍ത്തീടിലോ
ബ്രഹ്മാദികള്‍ പോലും ദാസരാകും!

വെറുതെ നേരം പോക്കുവോര്‍ക്ക് വശമായിടാ വിദ്യയൊട്ടും
വെറുതെ പണം പോക്കുവോര്‍ക്ക് വന്നിടാ മിച്ചമൊട്ടും
വെറുതെ കടം കൂട്ടുവോര്‍ക്ക് കിട്ടിടാ സൌഖ്യമൊട്ടും
വെറുതെ പരനോടെതിര്‍ക്കില്‍ ഒത്തിടാ സുകൃതമൊട്ടും

തുള്ളിചാടി ചാടീ കിണറ്റില്‍
കടപട കോലാഹലത്തൊടെ
മുങ്ങിതാണു വിരവൊടു തനു
മുഴുക്കെ കുതിര്‍ന്നു വാരിതന്നില്‍
മുങ്ങി ക്കരേറി നിറമനമൊടു
നീര്‍ മുഴുക്കെ നിറച്ചും നിറച്ചും
ഇറ്റിറ്റുവീണൂ നീര്‍ വിരവൊടു
തിരിച്ചും വിടചൊല്ലാന്‍ മടിച്ചും!

No comments: