Wednesday, July 30, 2008

പട്ടാമ്പി ദുരന്തം

പട്ടാമ്പിക്കടുത്ത് ആമയൂരില്‍ നടന്ന കൊലപാതക പരമ്പര ആരെയാണ് നടുക്കാതിരിക്കുക.
ഞാന്‍ നട്ടുനനച്ചു വളര്‍ത്തിയ ഫലവൃക്ഷം ഞാന്‍ ഉപയോഗിക്കുന്നതില്‍ എന്താ തെറ്റ് ? എന്നു ചോദിക്കുന്ന തരത്തില്‍ സ്വന്തം മക്കളെക്കുറിച്ച് അച്ഛന്മാര്‍ ചോദിക്കുന്ന വിധത്തിലേക്ക് നമ്മുടെ സമൂഹം അധ:പതിച്ചു തുടങ്ങിയോ എന്ന ആശങ്ക എന്നെ വല്ലാതെ അലട്ടുന്നു. പട്ടാമ്പി ദുരന്തം നമ്മുടെ സമൂഹ മനസ്സാക്ഷിക്കു നേരേയുള്ള ഒരു ചോദ്യചിഹ്നമാണ്. ശരിയായ വിദ്യാഭ്യാസമാണ് ഇതിനുള്ള പരിഹാരം. ഇസങ്ങളുടെ വികല നയങ്ങളെ പാഠ്യ പദ്ധതികളില്‍ തിരുകികയറ്റുന്നവര്‍ ഓര്‍ ക്കേണ്ട ഒരു കാര്യമുണ്ട്. ഇസങ്ങള്‍ക്കുമപ്പുറം, നമ്മനിറഞ്ഞ മനസ്സും, ത്യഗമനോഭാവവും, ഉന്നത മൂല്യങ്ങളുമുള്ള വ്യക്തികളാണ് സമൂഹത്തിനാവശ്യം. അതിനു പാകത്തിലുള്ള വിദ്യാഭ്യാസമാണ് നാം കുട്ടികള്‍ക്കു നല്‍കേണ്ടത്. അല്ലാത്ത പക്ഷം വരുന്ന തലമുറ സാമൂഹ്യമായ വിപത്തുക്കളുടെ കെടുതികളില്‍പ്പെട്ട് ഗതിയില്ലാതെ ഉഴറേണ്ടിവരും. അങ്ങിനെ സംഭവിക്കാതിരിക്കാന്‍ നാം ജാഗരൂകരായിരിക്കേണ്ടത് നമ്മുടെ കടമയാണ്.

3 comments:

Unknown said...

fakhmbbIt shows what will be after effects of a love marriage , those who promote mathamillatha jeevan should take lessons out of that. Both husband and wife seems perverts and bigamies and poor children faced its after effects. That bastard should be either hanged in police custody or stone thrown. The court may take years and finally he may get free saying mentally insane.

siva // ശിവ said...

ഇതൊക്കെ എല്ലാക്കാലവും ഉണ്ടായിരുന്നു...ഒരു പക്ഷെ ഇന്നത്തേക്കാളേറെ കൂടുതല്‍ മുന്‍‌കാലങ്ങളിലായിരുന്നിരിക്കണം...എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ കൂടുതല്‍ വ്യാപകമായതോടെ നാം ഇതൊക്കെ അറിയാന്‍ തുടങ്ങി...പ്രതികരിക്കാനും...

താങ്കള്‍ പറയുന്നതു പോലെ ശരിയായ വിദ്യാഭ്യാസത്തിന് ഒരു പക്ഷെ ഇതിനൊരു പരിഹാരമാകാന്‍ കഴിഞ്ഞേക്കും...

kariannur said...

പട്ടാമ്പി ദുരന്തം എന്നു പറയാമോ? മാദ്ധ്യമോത്സവം എന്നല്ലേ നല്ലത്? ഏതു കഥാപാത്രത്തേ ക്ണ്ടാലും അതിനെ തന്‍റെ മനസ്സിലൊന്നു കയറ്റിനോക്കുന്നത് മനുഷ്യന്‍റെ സ്വഭാവമാണെന്നു തോന്നുന്നു. നല്ല കാര്യങ്ങള്‍ പ്രസിദ്ധീകരിയ്ക്കാന്‍ മാദ്ധ്യമങ്ങള്‍ ശ്രമിയ്ക്കുന്നതേ കമ്മിയാണെന്നു തോന്നിപ്പോകും. ഒരു കൊലപാതകത്തെ പലവിധത്തില്‍ നോക്കിക്കാണുക, അതു വായനക്കാരന്‍റെയോ പ്രേക്ഷകന്‍റെ മനസ്സിലേയ്ക്കോ കയറ്റിവിടുക, ഇതാണോ മാദ്ധ്യമപ്രവൃത്തി എന്നു തന്നെ തോന്നിപ്പോകും ചിലപ്പോള്‍. മനസ്സിനാണെങ്കില്‍‍ സൂക്ഷിയ്ക്കാന്‍ പ്രത്യേക വാസനയും ഉണ്ട്. അവ അവിടെ കിടന്ന് ചീഞ്ഞുനാറുകയും ചെയ്യും. ആനാറ്റം പുറത്തടിയ്ക്കുമ്പോള്‍ മദ്ധ്യമങ്ങള്‍ക്ക് പിന്നിടും ഉത്സവം തന്നെ