Wednesday, June 25, 2008

സാമുഹ്യപാഠം - വിജയം നൂറു ശതമാനം ഒറപ്പ്!

സാമുഹ്യപാഠം - വിജയം നൂറു ശതമാനം ഒറപ്പ്!


ഏഴാം തരത്തിലെ സാമുഹ്യ പാഠത്തില്‍
മത്സര പരീക്ഷയൊന്നു വയ്ക്കില്‍
മാമലനാട്ടിലെ മാന്യ നേതാക്കളെ
ആ പരീക്ഷക്കൊന്നിരുത്തില്‍
നിശ്ചയം നേടിടും നേതാക്കളെല്ലാരും
വിജയം ശത ശതമാനം
പക്ഷമതിനില്ല രണ്ടെന്നത്
നിശ്ചയം ചൊല്ലിടാം ഇ ക്ഷണത്തില്‍
അത്രമേല്‍ വിവാദമായ് പാഠമിതു
എത്രനല്ലൂ ചരിത്രാവബോധം വരില്‍ !

No comments: