Sunday, June 22, 2008
Mystery of 'heart side' a phenomena
ഞാന്‍ ഒരു അത്ഭുത പ്രതിഭാസമാണ്. ലോക മഹാത്ഭുതങ്ങളില്‍ ഒന്നാണ്. ഞാന്‍ ഒരു ഭൌതിക വാദിയാണ്. പക്ഷേ ഭൌതിക ശാസ്ത്രരംഗത്തെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നതിനെ ഞാന്‍ ഒരൊ ഘട്ടങ്ങളിലും എതിര്‍ത്തുപോന്നു. പാവപ്പെട്ട ജനങ്ങളെ പട്ടിണിക്കാരും തൊഴില്‍ രഹിതരും ആക്കുമെന്ന് പറഞ്ഞ് യന്ത്രവല്‍ക്കരണത്തെ എതിര്‍ത്തു. ട്രാക്ടര്‍ വന്നതിനെ എതിര്‍ത്തു. ടിവി വന്നപ്പോള്‍ എതിര്‍ത്തു. കംബ്യുട്ടര്‍ വന്നപ്പോള്‍ എതിര്‍ത്തു. ബുദ്ധിരാക്ഷസനായ ഞാന്‍ ത്വാതിക ആദര്‍ശ പ്രസംഗങ്ങള്‍ നടത്തി പാവപ്പെട്ട ജനങ്ങളുടേയും ബുദ്ധിജീവികളുടേയും ബുദ്ധിയെ വരിഞ്ഞുകെട്ടി. അവരെ പേടിപ്പിക്കാന്‍ പടിഞ്ഞാറുള്ള ഒരു കോക്കാനെ പറ്റി പറഞ്ഞു. കോക്കാനെ പേടിച്ച് അവരെന്നെ അഭയം പ്രാപിച്ചു. അദ്ധ്വാനിച്ചുണ്ടാക്കുന്ന് കാശ് എന്റെ ഭണ്ഡാരത്തില് കൊണ്ടുവന്നു സമര്‍പ്പിച്ചു. ഞാന്‍ വളര്‍ന്നു ധനികനായി. മൂന്നു പ്രദേശങ്ങള്‍ ഭരിക്കാന്‍ എനിക്ക് അവസരം കിട്ടി പക്ഷെ കുറേക്കാലം ഭരിച്ചീട്ടും നന്നാക്കാന്‍ എന്നെക്കൊണ്ടായില്ല. പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുമ്പോഴും പുരോഗതിക്കു വേണ്ടി നിലകൊള്ളുന്നവനാണുഞാന് എന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ എനിക്കു സാധിച്ചു. എന്നെ ഇപ്പോഴും കുറേപേര്‍ ആരാധിക്കുന്നു. എനിക്കുവേണ്ടി ജീവന്‍പോലും ബലിയര്‍പ്പിക്കാന്‍ തയ്യാറാവുന്നു. എന്തൊരു അത്ഭുതം! ഇതാണ് ഞാന്‍ എന്ന പ്രതിഭാസം. എന്റെ പേര് ഹ്ര് ദയ പക്ഷം. എത്ര മനോഹരമായ പദം !
Subscribe to:
Post Comments (Atom)
1 comment:
ഹൃദ്യം
-സു-
Post a Comment